Wednesday, February 2, 2011

നീ മിഴി തുറന്നെന്നു തോന്നുന്നു. .. Poem by S.SALIMKUMAR

വിരഹഗിരിയിലെ വിവരവുമായ് വരും കരിമുകിലേ

നിന്‍റെ വജ്ര കുണ്ടലദീപ്തിയില്‍ വനജ്ജ്വാല പൂത്തു. 
മിഴി തുറക്കൂ നീ തൃത്താരാകേ 
നിന്‍റെ രശ്മികള്‍ പകരുന്നോരൂര്‍ജ്ജത്തില്‍ വിടരട്ടെ സഹസ്രാരദളപദ്മം. 
പത്മായതലോചന പാര്‍വതി തപം ചെയ്ത പര്‍വതസാനുവില്‍ 
നിന്‍റെ പുഞ്ചിരി പതിയുന്നു, പുലരൊളി നിന്നെ നമിക്കുന്നു. 
 ഉദയഗിരി ശൃംഗത്തിലുയരും  പൊന്‍ ചെമ്പകത്തില്‍ 
നിന്‍ മന്ദസ്മിതം പൂത്തു പുളയുന്നു ..നീ മിഴി തുറന്നെന്നു തോന്നുന്നു. ..
--

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home