Saturday, August 13, 2011

POEM BY S.SALIMKUMAR



മാജിക്! മാജിക്!

മാജിക്കു കാണിച്ചു  കാണിച്ചു 
മാജിക്കു പൊളിയുമ്പോള്‍ 
എങ്ങനെ മാജിക്കു പഠിക്കാം 
എന്ന പേരില്‍ കൊച്ചുപുസ്തകം
അച്ചടിച്ചിറക്കുന്നു .
ജനം അത് മേടിച്ചു വായിച്ചു   
മാജിക്കു പഠിച്ച് വരുമ്പോഴേക്കും
പുതിയ ട്രിക്കുകള്‍ വരുന്നു. 
ബധിരന്‍റെ കാതും 
അന്ധന്‍റെ കണ്ണും
മൂകന്‍റെ വായും കെട്ടുന്നു. 
രാജതന്ത്രം
പ്രജതന്ത്രം
മഹാമന്ത്രം
പണച്ചാക്ക് 
പഴം, പപ്പടം, പിണ്ണാക്ക് 
സകലത്തിലും മായം.
പറമ്പുകളില്‍ 
ജനാധിപത്യത്തിന്റെ വിളവെടുപ്പ് 
കിളച്ചെടുക്കുന്നത് ആനച്ചേന.
അത് പുഴുങ്ങിത്തിന്ന് 
 അണ്ണാക്കു ചൊറിയുന്ന
ജനത്തിന്‍റെ വായിലേക്ക് 
വിഷക്കള്ള് ഒഴിച്ചു കൊടുക്കുന്നു. 
എന്നിട്ടാണ് അവന്റെ മുന്‍പില്‍ 
മാജിക്! മാജിക്!
--

Labels: , ,

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home